Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pravasi Legal Cell

Middle East and Gulf

ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ കു​വൈ​റ്റ് പ്ര​വാ​സി ന​ഴ്‌​സി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ തി​രി​കെ ല​ഭി​ച്ചു

കു​വൈ​റ്റ് സി​റ്റി: ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ലി​ൽ പ്ര​വാ​സി വി​ദ്യാ​ർ​ഥി​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ തി​രി​കെ ല​ഭി​ച്ചു. കു​വൈ​റ്റി​ൽ ന​ഴ്‌​സാ​യ ജേ​ക്ക​ബ് വ​ർ​ഗീ​സി​നാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ തി​രി​കെ ല​ഭി​ച്ച​ത്.

ന​ഴ്സിം​ഗ് പ​ഠ​ന​ത്തെ തു​ട​ർ​ന്ന് പോ​സ്റ്റ് ബി​എ​സ്‌സി പ​ഠ​ന​ത്തി​നാ​യി ബംഗളൂ​രുവിലു​ള്ള കോ​ള​ജി​ൽ ചേ​ർ​ന്ന ജേ​ക്ക​ബ് അ​ഡ്മി​ഷ​ൻ സ​മ​യ​ത്ത്‌ മു​ഴു​വ​ൻ രേ​ഖ​ക​ളും കോ​ള​ജി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കം ഒ​റി​ജി​ന​ൽ സെ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ തി​രി​കെ ചോ​ദി​ച്ച​പ്പോ​ൾ ര​ണ്ടു വ​ർ​ഷ​ത്തെ മു​ഴു​വ​ൻ ഫീ​സും ന​ൽ​കി ​എ​ങ്കി​ൽ മാ​ത്ര​മേ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ തി​രി​കെ ന​ൽ​കൂ എ​ന്ന നി​ല​പാ​ടി​നെ തു​ട​ർ​ന്നാ​ണ്‌ ജേ​ക്ക​ബ് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ വ​ഴി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​സൽ രേ​ഖ​ക​ൾ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ പി​ടി​ച്ചു​വ​യ്ക്ക​രു​ത്‌ എ​ന്നു​ള്ള യു​ജി​സി മാ​ർ​ഗനി​ർ​ദേ​ശം ന​ട​പ്പി​ലാ​ക്കാ​ത്ത കോ​ള​ജി​നെ​തി​രേ ന​ട​പ​ടി​ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

നാ​ലാ​ഴ്ച​ക്ക​കം ഹ​ർ​ജി​യി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ജ​സ്റ്റി​സ് വി​കാ​സ് മ​ഹാ​ജ​ൻ യൂ​ജി​സി​ക്ക് നി​ർ​ദേ​ശ​വും ന​ൽ​കി. എ​ങ്കി​ലും യൂ​ജി​സി യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ല. തു​ട​ർ​ന്ന് യൂ​ജി​സി ചെ​യ​ർ​മാ​ൻ ഡോ. ​വി​നീ​ത് ജോ​ഷി​ക്കെ​തി​രേ ന​ൽ​കി​യ കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി​യി​ലാ​ണ് ഇ​പ്പോ​ൾ ന​ട​പ​ടി ഉ​ണ്ടാ​യ​ത്.

ന​ട​പ​ടി എ​ടു​ക്കാ​ത്ത പ​ക്ഷം യൂ​ജി​സി ഉ​ദ്ധ്യോ​ഗ​സ്ഥ​ർ അ​ടു​ത്ത ഹി​യ​റിംഗി​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ന​ഴ്സിം​ഗ് കോ​ള​ജ് മു​ഴു​വ​ൻ അ​സ​ൽ രേ​ഖ​ക​ളും ജേ​ക്ക​ബ് വ​ർ​ഗീ​സി​ന് തി​രി​കെ ന​ൽ​കി​യ​ത്.

ന​ഴ്സിം​ഗ് പ​ഠ​ന​ത്തെ തു​ട​ർ​ന്നു​ള്ള ഉ​പ​രി​പ​ഠ​നം സാ​മ്പ​ത്തിക പ്ര​തി​സ​ന്ധി​യി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത ഒ​രു പ്ര​വാ​സി​യു​ടെ ദൈ​ന്യ​ത മു​ത​ലെ​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഈ ​വി​ഷ​യം ഏ​റ്റെ​ടു​ത്ത​ത്.

പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ് എ​ബ്ര​ഹാം, അ​ഡ്വ. ബേ​സി​ൽ ജെ​യ്സ​ൺ എ​ന്നി​വ​രാ​ണ് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്. ന​ഴ്സു​മാ​രു​ടെ ബോ​ണ്ട് സ​മ്പ്ര​ദാ​യം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​യി പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ നി​ന്നും സു​പ്രീംകോ​ട​തി​യി​ൽ നി​ന്നും ഉ​ത്ത​ര​വു​ക​ൾ നേ​ടി​യി​രു​ന്നു.

എ​ങ്കി​ലും പ​ല ത​ര​ത്തി​ലും ബോ​ണ്ട് സ​മ്പ്ര​ദാ​യം ഇ​പ്പോ​ഴും നി​ല​നി​ൽ​കു​ന്ന​താ​യും ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ നേ​ടി​യെ​ടു​ത്ത വി​ധി​യു​ടെ ആ​നു​കൂ​ല്യം ഇ​ത്ത​രം പ്ര​ശ്ന​മു​ള്ള​വ​ർ​ക്കു പ്ര​യോ​ജ​ന​ക​ര​മാ​ണെ​ന്നും പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ വ​ക്താ​വ് സു​ധീ​ർ തി​രു നി​ല​ത്ത്, ക​ൺ​ട്രി​ഹെ​ഡ് ബാ​ബു ഫ്രാ​ൻ​സീ​സ്, ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ബി​ജു സ്റ്റീ​ഫ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​ജി​ത്ത്‌ എ​ന്നി​വ​ർ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

NRI

നോ​ർ​ക്ക റൂ​ട്ട്സി​നെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക​ളു​മാ​യി പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ

കൊ​ച്ചി: നോ​ർ​ക്ക കെ​യ​ർ മെ​ഡി​ക്ക​ൽ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ പ്ര​വാ​സി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തു​ക​യോ അ​ല്ല​ങ്കി​ൽ സ​മാ​ന​മാ​യ മ​റ്റൊ​രു പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലി​ന്‍റെ നി​വേ​ദ​ന​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ത്ത​തി​നാ​ൽ നോ​ർ​ക്ക റൂ​ട്സ് സി​ഇ​ഒ അ​ജി​ത് കൊ​ള​ശേ​രി​ക്കെ​തി​രേ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കേ​ര​ള ഹൈ​ക്കോ​ട​തി​യി​ൽ കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി ഫ​യ​ൽ ചെ​യ്തു.

2025 സെ​പ്റ്റം​ബ​ർ 26ന് ​പു​റ​പ്പെ​ടു​വി​ച്ച വി​ധി​യി​ൽ, പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ സ​മ​ർ​പ്പി​ച്ച നി​വേ​ദ​നം പ​രി​ഗ​ണി​ച്ച് ആ​വ​ശ്യ​മാ​യ ഉ​ത്ത​ര​വ് "എ​ത്ര​യും വേ​ഗ​ത്തി​ൽ' പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നോ​ർ​ക്ക റൂ​ട്ട്സി​നോ​ട് നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.

ഈ ​ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 2025 ന​വം​ബ​ർ 21ന് ​നോ​ർ​ക്ക റൂ​ട്ട്സ് സി​ഇ​ഒ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഹീ​യ​റിം​ഗും ന​ട​ന്നി​രു​ന്നു. പ്ര​സ്തു​ത യോ​ഗ​ത്തി​ൽ പി​എ​ൽ​സി പ്ര​തി​നി​ധി​ക​ൾ വി​ശ​ദ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ക​യും ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക്ക് ആ​ക്ച്വ​റി​യ​ൽ ആ​ശ​ങ്ക​ക​ൾ ഉ​ണ്ടെ​ങ്കി​ൽ മ​ട​ങ്ങി​യെ​ത്തി​യ പ്ര​വാ​സി​ക​ൾ​ക്കാ​യി പ്ര​ത്യേ​കം ഒ​രു റി​സ്ക് പൂ​ൾ രൂ​പീ​ക​രി​ക്കാ​മെ​ന്ന നി​ർ​ദേ​ശം സി​ഇ​ഒ ത​ത്വ​ത്തി​ൽ അം​ഗീ​ക​രി​ക്കു​ക​യും ഉ​ട​ൻ ത​ന്നെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ ഹീ​യ​റിം​ഗ് ക​ഴി​ഞ്ഞ് നി​ര​വ​ധി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും നോ​ർ​ക്ക റൂ​ട്സ് ഇ​തു​വ​രെ​യും യാ​തൊ​രു അ​ന്തി​മ ഉ​ത്ത​ര​വും പു​റ​പ്പെ​ടു​വി​ച്ചി​ട്ടി​ല്ല. ഇ​തി​ന്‍റെ ഫ​ല​മാ​യി കേ​ര​ള​ത്തി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ആ​യി​ര​ക്ക​ണ​ക്കി​ന് മ​ട​ങ്ങി​യെ​ത്തി​യ പ്ര​വാ​സി​ക​ൾ ഇ​പ്പോ​ഴും നോ​ർ​ക്ക കെ​യ​ർ പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യ​ങ്ങ​ളി​ൽ നി​ന്ന് പു​റ​ത്ത് നി​ൽ​ക്കേ​ണ്ട സാ​ഹ​ച​ര്യം തു​ട​രു​ക​യാ​ണ്. വി​ദേ​ശ​ത്തു​നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ ശേ​ഷം ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ഇ​ല്ലാ​തെ ക​ഴി​യു​ന്ന​വ​രാ​ണ് ഇ​വ​രി​ൽ പ​ല​രും.

കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​തി​ന് മു​മ്പ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നോ​ർ​ക്ക സ്‌​പെ​ഷ്യ​ൽ സെ​ക്ര​ട്ട​റി ടി.​വി. അ​നു​പ​മ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്ക് നി​വേ​ദ​ന​ങ്ങ​ൾ കൊ​ടു​ത്തി​ട്ടും കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ത്തി​യി​ട്ടും ഈ ​വി​ഷ​യ​ത്തി​ൽ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കാ​ൻ സ​ർ​ക്കാ​ർ വി​മു​ഖ​ത കാ​ണി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​ത്.

നോ​ർ​ക്ക കെ​യ​ർ പ​ദ്ധ​തി അം​ഗ​ങ്ങ​ൾ അ​ട​ക്കു​ന്ന പ്രീ​മി​യം മു​ഖേ​ന പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രൂ​പ്പ് ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യാ​യ​തി​നാ​ൽ സ​ർ​ക്കാ​രി​ന് അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഉ​ണ്ടാ​കു​ന്നി​ല്ല. അ​തി​നാ​ൽ മ​ട​ങ്ങി​യെ​ത്തി​യ പ്ര​വാ​സി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ൽ ഭ​ര​ണ​പ​ര​മാ​യോ സാ​മ്പ​ത്തി​ക​മാ​യോ ത​ട​സ​മു​ണ്ടാ​കേ​ണ്ട കാ​ര്യ​മി​ല്ല. ഈ ​വി​ഷ​യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ളു​മാ​യി നോ​ർ​ക്ക റൂ​ട്സ് ധാ​ര​ണ ഉ​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ഈ ​വി​ഷ​യ​ത്തി​ൽ ഇ​നി വൈ​കാ​തെ ആ​വ​ശ്യ​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ള​പ്പെ​ടു​ക​യും​മ​ട​ങ്ങി​യെ​ത്തി​യ പ്ര​വാ​സി​ക​ൾ​ക്കും നോ​ർ​ക്ക കെ​യ​ർ പ​ദ്ധ​തി​യു​ടെ സം​ര​ക്ഷ​ണം ല​ഭ്യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യും പി​എ​ൽ​സി അ​റി​യി​ച്ചു.

NRI

ഹേ​മ​ന്ദി​നും ജൈ​ഫ​റി​നും തു​ണ​യാ​യി പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഒ​മാ​ൻ

മ​സ്ക​റ്റ്: തൊ​ഴി​ൽ ത​ട്ടി​പ്പി​ല​ക​പ്പെ​ട്ട ഹേ​മ​ന്ദി​നും ജൈ​ഫ​റി​നും തു​ണ​യാ​യി പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഒ​മാ​ൻ ചാ​പ്റ്റ​ർ. തൊ​ഴി​ൽ വി​സ ന​ൽ​കാ​മെ​ന്ന ഉ​റ​പ്പി​ൽ ഏ​ജ​ൻ​സി​ക്കു പ​ണം ന​ൽ​കി ഓ​മ​നി​ലെ​ത്തി​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഹേ​മ​ന്ദ്, ക​ന്യാ​കു​മാ​രി സ്വ​ദേ​ശി ജൈ​ഫ​ർ എ​ന്നി​വ​ർ​ക്കാ​ണ് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തു​വാ​നു​ള്ള സ​ഹാ​യം ഉ​റ​പ്പു​വ​രു​ത്തി​യ​ത്‌.

വി​സി​റ്റ് വി​സ​യി​ൽ ഓ​മ​നി​ലെ​ത്തി​യ ഹേ​മ​ന്ദി​നും ജൈ​ഫ​റി​നും ജോ​ലി​ചെ​യ്യാ​നു​ള്ള വി​സ​യോ മ​റ്റും ന​ൽ​കാ​തെ പാ​സ്പോ​ർ​ട്ട് കൈ​വ​ശ​പ്പെ​ടു​ത്തി ചൂ​ഷ​ണം ചെ​യ്തു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ഹാ​യ​മ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ട് ഒ​മാ​നി​ലെ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ പ്ര​തി​നി​ധി​യാ​യ ബാ​ല​കൃ​ഷ്ണ​ൻ വ​ലി​യാ​ട്ടി​നെ ഇ​വ​ർ സ​മീ​പി​ച്ച​ത്. 

പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഒ​മാ​ൻ ചാ​പ്റ്റ​ർ അ​ധ്യ​ക്ഷ​യാ​യ അ​ഡ്വ. ജെ​സി ജോ​സ്, ജാ​സിം, സ​ജീ​ഷ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ട​ൻ ത​ന്നെ ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യും പാ​സ്പോ​ർ​ട്ട് തി​രി​കെ മേ​ടി​ച്ചു​കൊ​ണ്ട് സു​ര​ക്ഷി​ത​മാ​യി നാ​ട്ടി​ലെ​ത്താ​നാ​യു​ള്ള സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ക​യു​മാ​യി​രു​ന്നു.

നി​ര​വ​ധി ചെ​റു​പ്പ​ക്കാ​രാ​ണ് ഇ​ത്ത​ര​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യ തൊ​ഴി​ൽ ത​ട്ടി​പ്പി​ന് ഒ​മാ​നി​ൽ വി​ധേ​യ​രാ​വു​ന്ന​ത് എ​ന്നും വേ​ണ്ട​ത്ര ശ്ര​ദ്ധ സു​ര​ക്ഷി​ത കു​ടി​യേ​റ്റ​വു​മാ​യി ബ​ന്ധ​പെ​ട്ടു ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ കാ​ണി​ക്കു​ന്നി​ല്ല എ​ന്നും പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഒ​മാ​ൻ ചാ​പ്റ്റ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ രാ​ജേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. 

കേ​ര​ള​ത്തി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന വ്യാ​ജ റി​ക്രൂ​ട്മെ​ന്‍റ് ഏ​ജ​ൻ​സി​ക​ളെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ മു​ൻ​പ് കേ​ര​ള ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ഈ ​വി​ഷ​യ​ത്തി​ൽ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഹൈ​ക്കോ​ട​തി സ​ർ​ക്കാ​രി​ന് നി​ർ​ദേ​ശം ന​ല്കി​യ​തു​മാ​ണ്.

തു​ട​ർ​ന്ന്, നോ​ർ​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ടാ​സ്ക്ഫോ​ഴ്സും ഉ​ണ്ടാ​ക്കി​യി​രു​ന്നു. വ​ർ​ധി​ച്ചു വ​രു​ന്ന വി​ദേ​ശ തൊ​ഴി​ൽ ത​ട്ടി​പ്പി​ന് ത​ട​യി​ടാ​നാ​യി കൂ​ടു​ത​ലാ​യി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ് എ​ബ്ര​ഹാം, ഗ്ലോ​ബ​ൽ വ​ക്താ​വ് സു​ധീ​ർ തി​രു​നി​ല​ത്ത്‌ എ​ന്നി​വ​ർ അ​റി​യി​ച്ചു.

NRI

ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി പി​എ​ൽ​സി ഇ​റ്റ​ലി ചാ​പ്റ്റ​ർ പ്ര​തി​നി​ധി​ക​ൾ

റോം: ​ഇ​റ്റ​ലി​യി​ലെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളും പ്ര​വാ​സി​ക​ളും നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ (പി​എ​ൽ​സി) ഇ​റ്റ​ലി ചാ​പ്റ്റ​ർ പ്ര​തി​നി​ധി​ക​ൾ റോ​മി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

പി​എ​ൽ​സി ഇ​റ്റ​ലി ചാ​പ്റ്റ​ർ പ്ര​തി​നി​ധി സം​ഘ​ത്തി​ൽ പ്ര​ഫ. ജോ​സ് ഫി​ലി​പ്പ്, പ്രി​യ ജോ​ർ​ജ്, ലീ​ന ബ്രി​ട്ട​ൺ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്നു. ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ഡ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ൻ ഗൗ​ര​വ് ഗാ​ന്ധി​യും ഫ​സ്റ്റ് സെ​ക്ര​ട്ട​റി സു​ഭാ​ഷി​ണി ശ​ങ്ക​ര​നും പ​ങ്കെ​ടു​ത്തു.

ച​ർ​ച്ച​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ താ​മ​സാ​നു​മ​തി ല​ഭി​ക്കു​ന്ന​തി​ലു​ള്ള കാ​ല​താ​മ​സ​ങ്ങ​ൾ, വി​ദ്യാ​ർ​ഥി താ​മ​സ സൗ​ക​ര്യ​ങ്ങ​ളും റ​സി​ഡ​ൻ​സ് ര​ജി​സ്ട്രേ​ഷ​നും ഹെ​ൽ​ത്ത് കാ​ർ​ഡും ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​യ​ർ​ന്ന ചെ​ല​വു​ക​ളും പ്ര​തി​നി​ധി​ക​ൾ എം​ബ​സി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.

ഇ​തോ​ടൊ​പ്പം, ഇ​റ്റാ​ലി​യ​ൻ ഭാ​ഷ പ​ഠ​ന കേ​ന്ദ്രം ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്ന നി​ർ​ദേശ​വും ഇ​റ്റ​ലി​യി​ലെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വാ​ർ​ഷി​ക ഓ​റി​യ​ന്റേ​ഷ​ൻ പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും പി​എ​ൽ​സി മു​ന്നോ​ട്ടു​വ​ച്ചു.

ഇ​ന്ത്യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന​ധി​കൃ​ത ഏ​ജ​ൻ​സി​ക​ൾ ഇ​റ്റ​ലി​യി​ലേ​ക്ക് നി​യ​മ​വി​രു​ദ്ധ കു​ടി​യേ​റ്റം സം​ഘ​ടി​പ്പി​ച്ച് വ​ൻ തു​ക ഈ​ടാ​ക്കു​ന്ന പ്ര​വ​ണ​ത​യെ​യും പ്ര​തി​നി​ധി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ൾ ഗൗ​ര​വ​ത്തോ​ടെ പ​രി​ഗ​ണി​ക്കു​മെ​ന്നും തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പു​ന​ൽ​കി.

NRI

പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്ക് ഇ​ര​ട്ട പൗ​ര​ത്വം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ 

ഹൂ​സ്റ്റ​ൺ: പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്ക് ഇ​ര​ട്ട പൗ​ര​ത്വം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ. പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ പ്ര​തി​നി​ധി​ക​ൾ ഹൂ​സ്റ്റ​ണി​ലു​ള്ള ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ ഓ​ഫീ​സ് സ​ന്ദ​ർ​ശി​ക്ക​വെ​യാ​ണ് ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.

ഇ​തി​നാ​യി വി​വി​ധ ത​ല​ത്തി​ലു​ള്ള കാ​മ്പ​യി​ന​മാ​യി പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ മു​ന്നി​ട്ടി​റ​ങ്ങു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ലു​ള്ള ആ​വ​ശ്യം നേ​ടി​യെ​ടു​ക്കു​ന്ന​തി​നാ​യി പ്ര​വാ​സി​ക​ൾ ഒ​രു​മി​ച്ചു സ​മ്മ​ർ​ദം ചെ​ലു​ത്തേ​ണ്ട​തു​ണ്ട് എ​ന്ന് ഹൂ​സ്റ്റ​ണി​ലു​ള്ള ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ ഓ​ഫീ​സ് എ​ച്ച്ഒ​സി പ്ര​ശാ​ന്ത് കു​മാ​ർ സോ​ന പ​റ​ഞ്ഞു.

പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലിന്‍റെ മു​ൻ വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് മി​ക​ച്ച​താ​ണെ​ന്നും കൂ​ടു​ത​ൽ മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ർ​ന്നും സാ​ധി​ക്ക​ട്ടെ എ​ന്നും പ്ര​ശാ​ന്ത് കു​മാ​ർ സോ​ന പ​റ​ഞ്ഞു.

പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഗ്ലോ​ബ​ൽ പ്രസി​ഡന്‍റ് അ​ഡ്വ. ജോ​സ് എ​ബ്ര​ഹാം, ഗ്ലോ​ബ​ൽ കോഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ് പി​എ​ൽ​സി ഹ്യൂ​സ്റ്റ​ൺ കോ​ഓർ​ഡി​നേ​റ്റ​ർ മാ​ത്യു ഫി​ലി​പ്പ് വ​ട്ട​ക്കോ​ട്ട​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഹൂ​സ്റ്റ​ണി​ലു​ള്ള ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ ഓ​ഫീ​സ് സ​ന്ദ​ർ​ശ​നം ന​ട​ന്ന​ത്.

ഇ​ര​ട്ട പൗ​ര​ത്വം നേ​ടി​യെ​ടു​ക്കാ​നാ​യി നി​യ​മ​പ​ര​മാ​യ എ​ല്ലാ സാ​ധ്യ​ത​ക​ളും തേ​ടു​മെ​ന്ന് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഗ്ലോ​ബ​ൽ വ​ക്താ​വ് സു​ധീ​ർ തി​രു​നി​ല​ത്ത്‌ പ​റ​ഞ്ഞു.

NRI

പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ചാ​പ്റ്റ​റും ഫി​റ കു​വൈ​റ്റും സം​യു​ക്ത​മാ​യി ലീ​ഗ​ൽ ക്ലി​നി​ക്‌ സം​ഘ​ടി​പ്പി​ച്ചു

കു​വൈ​റ്റ് സിറ്റി: പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ചാ​പ്റ്റ​റും ഫി​റ (ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ര​ജി​സ്റ്റേ​ർ​ഡ് അ​സോ​സി​യേ​ഷ​ൻ​സ്) കു​വൈ​റ്റും സം​യു​ക്ത​മാ​യി ര​ണ്ടാ​മ​തും സൗ​ജ​ന്യ ലീ​ഗ​ൽ ക്ലി​നി​ക്‌ സം​ഘ​ടി​പ്പി​ച്ചു.

പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ബി​ജു സ്റ്റീ​ഫ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ക​ൺ​ട്രി ഹെ​ഡ് ബാ​ബു ഫ്രാ​ൻ​സീ​സ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

അ​ൽ ന​ഹീ​ൽ ക്ലി​നി​ക് ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ ലൂ​സി​യ വി​ല്യം​സ് ആ​ശം​സ​ക​ള​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. അ​ബ്ബാ​സി​യ അ​ൽ ന​ഹീ​ൽ ക്ലി​നി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്ക് പ്ര​ശ​സ്ത കു​വൈ​റ്റി അ​ഭി​ഭാ​ഷ​ക​ൻ ഡോ. ​ത​ലാ​ൽ താ​ക്കി നേ​തൃ​ത്വം ന​ൽ​കി.

പി​എ​ൽ​സി കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ഷൈ​ജി​ത്ത് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ രാ​ജേ​ഷ് ഗോ​പി ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. നി​ര​വ​ധി​പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സൗ​ജ​ന്യ​മാ​യി നി​യ​മോ​പ​ദേ​ശം തേ​ടു​ക​യും തു​ട​ർ​ന്ന് പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ലീ​ഗ​ൽ ക്ലി​നി​ക് വ​ഴി സാ​ഹ​ച​ര്യ​വും ല​ഭി​ച്ചു.

കോ​ട​തി വ​ഴി നി​യ​മ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ തു​ട​ർ സ​ഹാ​യ​വും ലീ​ഗ​ൽ സെ​ൽ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.

NRI

ലീ​ഗ​ൽ ക്ലി​നി​ക്‌ സം​ഘ​ടി​പ്പി​ക്കു​ന്നു

കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ചാ​പ്റ്റ​റും ഫി​റ കു​വൈ​റ്റും സം​യു​ക്ത​മാ​യി സൗ​ജ​ന്യ ലീ​ഗ​ൽ ക്ലി​നി​ക്‌ സം​ഘ​ടി​പ്പി​ക്കു​ന്നു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 6.30 മു​ത​ൽ അ​ബ്ബാ​സി​യ അ​ൽ ന​ഹീ​ൽ ക്ലി​നി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്

പ്ര​ശ​സ്ത കു​വൈ​റ്റി അ​ഭി​ഭാ​ഷ​ക​ൻ ഡോ. ​ത​ലാ​ൽ താ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ കു​വൈ​റ്റി അ​ഭി​ഭാ​ഷ​ക​രു​ടെ നി​യ​മോ​പ​ദേ​ശം തേ​ടു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ 41105354, 97405211 എ​ന്നീ ന​മ്പ​റു​ക​ളി​ലോ താ​ഴെ​കൊ​ടു​ത്ത ഗൂ​ഗി​ൾ ഫോം ​വ​ഴി​യോ പേ​രു​ക​ൾ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.

ഫോം: https://forms.gle/NqFgVdjBHLNmi9xx9

NRI

സൗ​ജ​ന്യ ലീ​ഗ​ൽ ക്ലി​നി​ക്‌ സം​ഘ​ടി​പ്പി​ക്കു​ന്നു

കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ചാ​പ്റ്റ​റും ഫി​റ കു​വൈ​റ്റും സം​യു​ക്ത​മാ​യി സൗ​ജ​ന്യ ലീ​ഗ​ൽ ക്ലി​നി​ക്‌ സം​ഘ​ടി​പ്പി​ക്കു​ന്നു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 6.30 മു​ത​ൽ അ​ബ്ബാ​സി​യ അ​ൽ ന​ഹീ​ൽ ക്ലി​നി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

അ​ഭി​ഭാ​ഷ​ക​ൻ ഡോ. ​ത​ലാ​ൽ താ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ കു​വൈ​റ്റി അ​ഭി​ഭാ​ഷ​ക​രു​ടെ നി​യ​മോ​പ​ദേ​ശം തേ​ടു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ 41105354, 97405211 എ​ന്നീ ന​മ്പ​റു​ക​ളി​ലോ താ​ഴെ​കൊ​ടു​ത്ത ഗൂ​ഗി​ൾ ഫോം ​വ​ഴി​യോ പേ​രു​ക​ൾ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.

ഫോം: https://forms.gle/Nh6YS5izNGd5G7mn9

NRI

എ.​പി. ജ​യ​കു​മാ​റി​ന്‍റെ വേ​ർ​പാ​ടി​ൽ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ അ​നു​ശോ​ചി​ച്ചു

കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ചാ​പ്റ്റ​ർ ര​ക്ഷാ​ധി​കാ​രി എ.​പി. ജ​യ​കു​മാ​റി​ന്‍റെ അ​പ്ര​തീ​ക്ഷി​ത​മാ​യ ദേ​ഹ​വി​യോ​ഗ​ത്തി​ൽ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ അ​നു​ശോ​ചി​ച്ചു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റി​ന് വ​ലി​യൊ​രു ന​ഷ‌്ട​മാ​ണെ​ന്ന് പി​എ​ൽ​സി കു​വൈ​റ്റ് ക​ൺ​ട്രി ഹെ​ഡ് ബാ​ബു ഫ്രാ​ൻ​സീ​സ്, പ്ര​സി​ഡ​ന്‍റ് ബി​ജു സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ പ​ത്ര​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ബി​ജു സ്റ്റീ​ഫ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തെ പ​ൽ​കു​ള​ങ്ങ​ര​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലെ​ത്തി കു​ടു​ബാം​ഗ​ങ്ങ​ളെ സം​ഘ​ട​ന​യു​ടെ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

Latest News

Corehub Up